Connect with us

Hi, what are you looking for?

NEWS

വേമ്പനാട്ട് കായലിലെ ഓളങ്ങളെ തഴുകി ശ്രാവണിന്റെ പുതു ചരിത്രം

കോതമംഗലം: ചരിത്രത്തിലേക്ക് നീന്തിക്കയറി 6വയസ്സുകാരൻ.വേമ്പനാട്ട് കായലിലെ ഏഴു കിലോമീറ്റർ ദുരമാണ് . കോതമംഗല വാരപ്പെട്ടി, ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ
മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രാവൺ എസ് നായർ 2മണിക്കൂർ 3മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്. ശനി രാവിലെ 8.28നു ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ
ഇടം പിടിച്ചത് .

ഏഴു കിലോമീറ്റർ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ആദ്യത്തെ ആൺകുട്ടിയും എന്ന ബഹുമതിയും ശ്രാവണിനു തന്നെ. കോതമംഗലം ഡോൾഫിൻ  അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു
തങ്കപ്പൻ ആണ് നീന്തൽ പരിശീലനം നൽകിയത്.
ചേർത്തല അമ്പലക്കടവിൽ ചേന്നംപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷിന്റെ സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ശ്രാവണിന്റെ അനുമോദന സമ്മേളനം കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യ അതിഥി ആയിരുന്നു.മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ ബിന്ദു ഷാജി സ്വാഗതവും പറഞ്ഞു.മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ്,റിട്ട.ക്യാപ്റ്റൻ വിനോദ് കുമാർ,സി. എൻ . പ്രദീപ് കുമാർ എന്നിവർ ആശംസകൾ പറഞ്ഞു.ചടങ്ങിൽ 2024ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനു അർഹനായ ഫയർ ഓഫീസർ ഷാജി കുമാർ റ്റി യെ ആദരിച്ചു.കൂടാതെ18 വേൾഡ് റെക്കോർഡ് കൾക്ക് കുട്ടികളെ പ്രാപ്തരാക്കിയ കോച്ച് ബിജു തങ്കപ്പനെയും ആദരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് കെ സൈനു പരിപാടികൾക്ക് നേതൃത്വം കൊടുത്തു

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!