പിണ്ടിമന: അധ്യാപക ദിനത്തിൽ പിണ്ടിമന ഗവ. യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ച് ചേലാട് ഗ്രീൻവാലി സ്വയം സഹായ സംഘം. സംഘം പ്രസിഡൻറ് ജിജി പുളിക്കലിൻറ നേതൃത്വത്തിൽ സംഘാഗംങ്ങൾ സ്കൂളിലെത്തി അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചപ്പോൾ അധ്യാപകദിനം പിണ്ടിമന സ്കൂളിന് മധുരമുള്ളതായി മാറി. തുടർന്ന് അറിവിൻറെ അക്ഷരമാലകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന അധ്യാപകരെ പൂക്കൾ നൽകി ആദരിക്കുകയുണ്ടായി. അധ്യാപകദിനത്തിൽ സമ്മാനമായി സ്കൂളിന് ഒരു പ്രിൻറെർറും യോഗത്തിൽ വച്ച് സ്കൂളിന് കൈമാറി. ഗ്രീൻവാലി സംഘം പ്രസിഡൻറ് ജിജി പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
വിദ്യർത്ഥികളുടെ ഹൃദയസ്പന്ദനങ്ങൾ അറിയുന്നവരായിരിക്കണം അധ്യാപകർ എന്നും അവരെ സ്വന്തം മക്കളെപ്പോലെ കാണാൻ സാധിക്കണമെന്നും അദ്ദേഹം അധ്യാപകരെ ഓർമ്മിപ്പിച്ചു. ഏതൊരു വ്യക്തിയുടെയും വളർച്ചക്ക് പിന്നിൽ അധ്യാപകർ പകർന്നുതന്ന അറിവിൻറ പാഠങ്ങൾ ഉണ്ടെന്നും അതിനാലാണ് അധ്യാപകദിനത്തിൽ നാം അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ലിജി വി. പോൾ എല്ലാവരെയുംസ് സ്വാഗതം ചെയ്തു. സംഘം ഭാരവാഹികളായ മികോഷ് മാത്യു ,ജോസഫ് ആൻ്റണി, ജോയി പുളിനാട്ട്, ജോൺസൻ കറുകപ്പിള്ളിൽ, സണ്ണി ജോസഫ് , അധ്യാപകരായ ഷിജി ഡേവിഡ് , രശ്മി ബി, ദീപൻ വാസു എന്നിവർ പ്രസംഗിച്ചു.