കോതമംഗലം: മാലിന്യ മുക്ത നവ കേരളം – ജനകീയ ക്യാമ്പയിൻ്റെ മുന്നൊരുക്കമായി നടത്തിയ ബ്ലോക്ക് തല നിർവ്വഹണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന – ജില്ല – ബ്ലോക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാർഡ് തലം വരെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകക്ക് തുടക്കമിടുവാൻ സംസ്ഥാന ഗവൺമെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓരോ പ്രദേശത്തും ജൈവ – അജൈവ ,ദ്രവ്യ മാലിന്യങ്ങളും,പ്രത്യേക മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ യോഗം ചർച്ച ചെയ്തു. പത്ത് പഞ്ചായത്തിൽ നിന്നുള്ള അസിസ്റ്റൻറ് സെക്രട്ടറിമാർ,വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മാർ,ബ്ലോക്ക് ജനപ്രതിനിധികൾ,ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവരാണ് നിർവ്വഹണ സമിതി യോഗത്തിൽ പങ്കെടുത്തത്.
ക്യാംപയിന് വേണ്ടി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ,സർവീസ് സംഘടനകൾ,യുവജന സംഘടനകൾ,വിദ്യാർഥികൾ,പ്രാദേശിക കൂട്ടായ്മകൾ,റസിഡൻ്റ് അസോസിയേഷനുകൾ,വ്യാപാരി – വ്യവസായി സംഘടനകൾ,ഗ്രന്ഥശാല പ്രവർത്തക ർ ,സാംസ്കാരിക സംഘടനകൾ,ഓട്ടോ – ടാക്സി ഡ്രൈവർ മാരുടെ സംഘടനകൾ,മറ്റ് സാമൂഹ്യ – സാമുദായിക – മത – രാഷ്ട്രീയ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. മാലിന്യ കൂമ്പാരം നീക്കം ചെയ്ത സ്ഥലത്ത് പൂന്തോട്ടം,ചിത്ര ചുമർ സ്ഥാപിക്കൽ,പൊതു സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കൽ,ഹരിത അയൽക്കൂട്ടം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കൽ,ഹരിത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുക,ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ക്യാംപെയിനിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസ മോൾ ഇസ്മായിൽ, ബി ഡി ഒ ഡോ.എസ്. അനുപം, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ ആൽബി ജോർജ്, ഹരിത കേരളം മിഷൻ റിസോർസ് പേഴ്സൺ വി.എസ് സൂര്യ , കില റിസോഴ്സ് പേഴ്സൺ എം.എം ബഷീർ.