കോതമംഗലം: നെല്ലിക്കുഴിയിൽ യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ ഒരു മാസം മുൻപ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്തുന്നതിനു വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിവിധ തരത്തിലുള്ള പുനരിധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള 30 വീടുകൾ നിർമ്മിച്ചു നൽകുകയാണ് കൂടാതെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠന കാര്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇതിലേക്കായുള്ള ധനസമാഹരണത്തിനായി യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നു.
ഏകദേശം 1500 ന് മുകളിൽ ഓർഡറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ബിരിയാണി ചലഞ്ചിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീസ് ഇരമല്ലൂർ അദ്ധ്യക്ഷനായി.
കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ, ചെറുവട്ടൂർ മണ്ഡലം പ്രസിഡൻ്റ് നാസ്സർ വട്ടേക്കാടൻ,പരീത് പട്ടമ്മാവുടി, ഷൗക്കത്ത് പൂതയിൽ, ഇബ്രാഹിം ഇടയാലി, ജഹാസ് വട്ടക്കുടി, ബേസിൽ കൈനാട്ടുമറ്റം, നസീർ ഖാദർ, MM അബ്ദുൾ സലാം, മുഹമ്മമ്മദ് സാലിഹ്, ഷിയാസ് കൊട്ടാരം, അസ്‌ലം കബീർ,സലിം പേപ്പതി, നൗഫൽ കാപ്പുചാലി,അസീസ് മാമോളം,അനീർ മുഹമ്മദ് ആലക്കട, കാസിം പാണാട്ടിൽ, KB ഷമീർ, അൻസാർ ഓലിപ്പാറ, റഫീഖ് മരോട്ടിക്കൽ, ആഷ്മോൻ വട്ടക്കുടി, അജനാസ് ബാബു, ഷിനാജ് പുതുപ്പാലം, ഫായിസ് ഖാദർ,ഷിഹാബ് AK, റഫീഖ് പൂവത്തൂർ, സുമേഷ് ഇരമല്ലൂർ, അനീഷ്ഖാൻ, അസീസ് പാറപ്പാട്ട്,അസീസ് കൊട്ടാരം, നാസ്സർ ചെക്കുംതാഴം, മുഹമ്മദ് നിഫാൽ, ഇർഫാൻ പാണാട്ടിൽ തുടങ്ങിയ കോൺഗ്രസിൻ്റേയും, യൂത്ത് കോൺഗ്രസിൻ്റേയും, KSU വിൻ്റെയും ജില്ലാ ബ്ലോക്ക് മണ്ഡലംതല നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി.