കോതമംഗലം: നഗരത്തിലെത്തുന്നവര്‍ക്കു ശുചിമുറി മാലിന്യത്തില്‍ ചവിട്ടി നടക്കേണ്ടി വരുന്നതും പൊതുശുചിമുറിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നതും സംസ്ഥാനത്ത് ഒരുപക്ഷേ കോതമംഗലം നഗരസഭയില്‍ മാത്രമാകും. പകര്‍ച്ചവ്യാധികള്‍ പടരാതെ നടപടിയെടുക്കേണ്ടവര്‍ നഗരസഭാ ഓഫിസിന്റെ മൂക്കിനു കീഴെ നഗരത്തില്‍ തിരക്കേറിയ ഭാഗങ്ങളില്‍ മാലിന്യമൊഴുകിയിട്ടും അനങ്ങാപ്പാറ നയത്തിലാണ്.
ഹൈറേഞ്ചിന്റെ കവാടമായതിനാല്‍ ജില്ലയില്‍ തന്നെ തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളിലൊന്നാണു കോതമംഗലത്തേത്. നിത്യവും ആയിരക്കണക്കിന് ആളുകളെത്തുന്ന ഈ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശുചിമുറിയുടെ മാലിന്യടാങ്ക് നിറഞ്ഞ് ഓടയിലൂടെ ഒഴുകി നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായ കുരൂര്‍ തോട്ടില്‍ പതിക്കുന്നു. മഴ ശക്തമാകുമ്പോള്‍ ഓടയും നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ ഒഴുകും. ശുചിമുറി മാലിന്യമെന്ന് അറിയാതെ ഇതില്‍ ചവിട്ടിയാണു യാത്രക്കാരുടെ നടപ്പ്. തൊട്ടടുത്ത മാര്‍ക്കറ്റിലെ മാലിന്യവും ഒഴുകിയെത്തുന്നത് ഈ ഓടയിലൂടെയാണ്. മാര്‍ക്കറ്റിലെയും ശുചിമുറിയിലെയും മാലിന്യം പതിച്ചു കുരൂര്‍ തോട് മാലിന്യ വാഹിനിയായി. പൊതുശുചിമുറിയുടെ ടാങ്ക് നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ മാലിന്യം ഒഴുകിയപ്പോള്‍ സമീപത്തെ ഓടയിലെ തടസ്സം നീക്കി ഇതുവഴി ഒഴുക്കുക മാത്രമാണ് നഗരസഭാധികൃതര്‍ ചെയ്തത്.

സമീപത്തെ റവന്യു ടവറിലെ ശുചിമുറിയുടെ മാലിന്യ ടാങ്ക് പൊട്ടി പ്രധാന പ്രവേശന കവാടത്തിലൂടെ എഎം റോഡിലേക്ക് ഒഴുകുന്നു. റവന്യു ടവറിലേക്ക് എത്തുന്നവര്‍ ഇതറിയാതെ മാലിന്യത്തില്‍ ചവിട്ടിയാണു നടക്കുന്നത്. ബസ് സ്റ്റാന്‍ഡിലും റവന്യു ടവര്‍ റോഡിലും ശുചിമുറി മാലിന്യത്തിന്റെ ദുര്‍ഗന്ധമുണ്ടായിട്ടും യാതൊരു നടപടിക്കും നഗരസഭാധികൃതര്‍ തയാറാകുന്നില്ല. മാര്‍ക്കറ്റിലെ മാലിന്യം ഓടയിലൂടെ ഒഴുക്കാതെ സംസ്‌കരിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യവും ശക്തമാണ്.