കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ് സാധനങ്ങൾ എന്നിവ മോഷ്ടിച്ചു കൊണ്ടു പോയതായാണ് സ്കൂൾ അധികൃതർ കണ്ടെത്തിയത്.
സ്കൂൾ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള
സിസിടിവി ക്യാമറയിൽ നിന്നും മോഷ്ടാക്കളെ കുറിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ട് . ഈ വിവരം ചൂണ്ടിക്കാണിച്ച് പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ സ്കൂൾ അധികൃതർ
പരാതി നൽകിയിട്ടുണ്ട്.