കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളായ ശ്രീജു പി. എസ്. , റാണ ജോർജ്, അക്ഷയ് എ, അനിക്സ് എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ഡ്രോൺ രൂപകല്പന ചെയ്തത്.
വിദ്യാർത്ഥികളായ ഗോപിക അനിൽ, ഭരത് കുമാർ അധ്യാപകരായ ഡോ. ബോബിൻ ചെറിയാൻ ജോസ്, ഡോ. കോര ടി സണ്ണി എന്നിവർ നേതൃത്വം നൽകി.
വിജയികളെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവര്‍ അഭിനന്ദിച്ചു.