കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് എൻ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണത്തെക്കുറിച്ചും, ദുരന്തമുഖത്ത് എങ്ങനെ പ്രയോഗികമായി പ്രവർത്തിക്കണമെന്നുമുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എൻ സി സി ഓഫീസർ ഡോ. രമ്യ കെ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ദുരന്ത നിവാരണ സേന ടീം കമാൻഡർ
പ്രശാന്ത് ജി. സി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നൽകി.
വിവിധ അപകട സന്ദർഭങ്ങളിലെ കാര്യക്ഷമമായ പ്രവർത്തനത്തിന് മുൻകരുതലുകൾ എടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം. അത്യാഹിത സന്ദർഭങ്ങളിൽ നൽകേണ്ട പ്രാഥമിക ശുശ്രുഷകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രയോഗികമായ അവബോധം നൽകി. ദുരന്തമുഖങ്ങളിൽ ഉൾവലിഞ്ഞു നിൽക്കാതെ ധൈര്യപൂർവം മുന്നോട്ടവന്നു പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ ഈ ക്ലാസ്സ് സഹായിച്ചു.