കോതമംഗലം: വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാർ അല്പംകൂടി ശ്രദ്ധ പതിക്കണം എന്ന് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75 ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഓരോ ദിവസവും വന്യജീവി ശല്യം കൂടുകയാണ്, പല പ്രദേശങ്ങളിലും ജനവാസം അസാധ്യമായി തീരുന്നു. ഓരോ വർഷം ചൊല്ലും തോറും ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ട് ആവുകയാണ്. ജനങ്ങൾ ജയിപ്പിച്ചു വിട്ട ജനപ്രതിനിധികൾ ഈ വിഷയം ഗൗരവമായി പഠിക്കണമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാൻ അനുവദിക്കരുത് എന്നും മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടൽ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മുഖ്യപ്രഭാഷണം നടത്തിയ കോതമംഗലം എംഎൽഎ ആന്റണി ജോണും പറഞ്ഞു. ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ തേടി ജനങ്ങളെ രക്ഷിക്കുവാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. കോതമംഗലം പ്രദേശത്തെ വന്യജീവി ശല്യം പരിഹരിക്കുന്നതിന് സമഗ്രമായ ഇടപെടൽ നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎയും ഉറപ്പുനൽകി