ലത്തീഫ് കുഞ്ചാട്ട്
കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ വെള്ളപൊക്കത്തെ 99 ലെ പ്രളയ എന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്.ഈ ദുരന്തം അന്ന് ഏറ്റവും കൂടുതൽ ബാധിച്ചത് മൂന്നാറിനെ ആയിരുന്നു. ഒപ്പം കേരളത്തിലെ ഏറ്റവും വലിയ നദിയായ
പെരിയാർ ഒഴുകി കടലിൽ എത്തുന്നതു വരെയുള്ള ഭാഗങ്ങളിലും ഈ പ്രളയം അക്കാലത്ത് വലിയ ദുരന്തമാണ് വിതച്ചത്.ബ്രട്ടീഷുകാരുടെ വളരെ കാലത്തെ ശ്രമഫലമായി പൂർത്തിയാക്കിയ നിരവധി നിർമ്മിതികൾ ഈ പ്രളയം തകർത്തെറിഞ്ഞതായാണ് ചരിത്രം പറയുന്നത്.ബ്രട്ടീഷ് അധിനിവേശ കാലത്ത് സായിപ്പൻമാർ വിവിധ മേഖലയിലുള്ള മൂന്നാറിന്റെ
വിപുലമായ
സാധ്യതകൾ മനസിലാക്കുകയായിരുന്നു.
ഇതേ തുടർന്ന് 1857 ൽ
മൺറോ സായിപ്പ് പൂഞ്ഞാർ രാജാവിൽ നിന്നും
227 ചതുരശ്രമൈൽ പ്രദേശങ്ങൾ വിലക്കു വാങ്ങി കണ്ണൻ തേവൻ മലകളിൽ ആധിപത്യ സ്ഥാപിക്കുകയും വിവിധ കൃഷികളിൽ പരീക്ഷണം നടത്തുകയും ചെയ്തു.തുടർന്നാണ് സായിപ്പൻമാർ കണ്ണൻ തേവൻ മലനിരകളിൽ പൂർണ്ണമായും തേയില കൃഷി പ്രാമുഖ്യം നൽകുന്നത്.
തേയില കൃഷി വ്യാപിപ്പിച്ചതോടെ ഫാക്ടറികൾ,തൊഴിലാളികൾക്കുള്ള ലയങ്ങൾ, സ്കൂളുകൾ,
ബംഗ്ലാവുകൾ, കച്ചവട സ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങളും ഡിസ്പെൻസറികൾ, റോഡുകൾ തുടങ്ങിയയും മൂന്നാറിൽ പൂർത്തിയാക്കി.തേയില കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വൈദുതി അവർ വെള്ളത്തിൽ നിന്നും ഉൽപ്പദിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ പ്രദേശം ഭാവിയിലെ വലിയ പ്രതീക്ഷയാണന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ മൂന്നാറിന്റെ വികസനം ധൃതഗതിയിലാക്കുകയാണ് പിന്നീട് ചെയ്തത്.മൂന്നാറിൽ
നിന്നും തേയില കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യത്തിനായി റോഡിന്റെ നിർമ്മാണമാണത്തിനാണ് തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇപ്പോഴത്തെ പഴയ
മൂന്നാർ എന്ന ഭാഗത്ത് അക്കാലത്ത് നല്ലെരു പട്ടണം തന്നെ സായിപ്പൻമാർ രൂപപ്പെടുത്തിയിരുന്നു. ഇവിടെ വിനോദത്തിനായി കുതിരപന്തയ മൈതാനം, ക്ലബ്ബുകൾ, വാഹനങ്ങളുടെ അറ്റകുറ്റ നിർമ്മാണങ്ങൾക്കായി വർക്ക്ഷോപ്പുകൾ
തുടങ്ങിയവയും ഇവിടെ പൂർത്തിയാക്കുയും ചെയ്തു.ഗതാഗത ആവശ്യത്തിനും ചരക്ക് നീക്കത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കു മായി മൂന്നാർ – കുണ്ടള റെയിൽവേ, റോപ്പ് വേയും പൂർത്തിയാക്കി കൊണ്ട് മൂന്നാറിന്റെ വലിയ വികസനമാണ് ഇംഗ്ലീഷുകാർ അന്ന് യാഥാർത്യമാക്കിയത്. എന്നാൽ 1924 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ബ്രട്ടീഷുകാർ രൂപപ്പെടുത്തിയ പട്ടണവും മറ്റ് മുഴുവൻ സൗകര്യങ്ങളും ഒലിച്ച് പോകു യായിരുന്നു. അന്ന് ജൂൺ – ജൂലൈ മാസത്തിൽ 485 സെന്റീമീറ്റർ മഴ മൂന്നാറിൽ പെയ്തതാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രളയത്തിൽ മൂന്നാർ ഹെഡ് വർക്സ്സ്സ്സ്സ്സ്സ്സ് ഡാമിന്റെ ഭാഗത്ത് ഇരുനൂർ ഏക്കറിലേറെ കൃഷിഭൂമി ഒലിച്ചുപോയതായും ചരിത്രത്തിലുണ്ട്.ഇതോടെപ്പമാണ് കോതമംഗലം, തട്ടേക്കാട്, പെരുമ്പൻ കുത്ത് വഴിയുള്ള പഴയ ആലുവ – മൂന്നാർ രാജപാതയും തകർന്നത്. അതിന് ശേഷമാണ് കോതമംഗലം, നേര്യമംഗലം, അടിമാലി വഴിയുള്ള ഇപ്പോഴത്തെ റോഡ് നിർമ്മിക്കപ്പെട്ടത്. 1924 വെള്ളപൊക്ക ദുരന്തത്തിൽ നിന്നുമാണ് ഇന്ന് കാണുന്ന മൂന്നാറിലേക്കുള്ള രംഗ പ്രവേശം. അന്ന് ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തായി കരാർ എടുത്ത് ശ്രീലങ്കയിൽ നിന്നെത്തിയ
മരക്കാർ ആന്റ് കമ്പനിയായിരുന്നു.പുതിയ പട്ടണം പൂർത്തിയായപ്പോൾ അവരാണ് പഴയ പട്ടണത്തെ പഴയ മൂന്നാർ എന്നും പുതിയ പട്ടണത്തെ പുതിയ മൂന്നാർ എന്ന് വിളിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. 1924 ജൂലൈ മാസത്തിലെ പഴയവെള്ളപൊക്കത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ മഴയുടെ രൂപത്തിൽ
പ്രളയമെത്തിയത്.സാധാരണയായാ മൂന്നാറിൽ പെയ്യുന്നത് 400-450 സെന്റീമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ എല്ലാ കണക്കുകളെയും തെറ്റിച്ചുള്ള മഴയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്.100 വർഷം മുൻമ്പ് കേരളത്തെ തന്നെ നടുക്കിയ അത്തരത്തിലുള്ള ഒരു പ്രളയം ഉണ്ടാകാതിരുന്നങ്കിൽ ബ്രട്ടീഷ് സാങ്കേതിവിദ്യയിൽ പൂർത്തിയാക്കായ മനോഹരമായ പട്ടണമാക്കി സായിപ്പൻമാർ മൂന്നാറിനെ മാറ്റുമായിരുന്നുവെന്ന വിലയിരുത്തലും ചരിത്രനിരീക്ഷകർക്കിടയിൽ ഉണ്ട്. 1924 ലെ വെള്ളം പൊക്കം കണ്ടിട്ടുള്ള ആരങ്കിലും ഇന്ന്
അപൂർവ്വമായേ ജീവിച്ചിരിപ്പുണ്ടാകൂ.എന്നാൽ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ആ പ്രളയത്തി ന്റെ ഭീകരത ഓർമ്മയിൽ വളരെ ഭീതിയാണ് ജനങ്ങൾക്ക് നൽകുന്നത്.