കോതമംഗലം: മഴയ്ക്കൊപ്പം ഉണ്ടായ കനത്ത കാറ്റില്‍ ആറുവീടുകള്‍ക്ക് നാശം. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പ്രദേശത്ത് അഞ്ചുവീടുകളും നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഒരു വീടിനുമാണ് നാശം സംഭവിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആഞ്ഞ് വീശിയ അതിശക്തമായ കാറ്റാണ് നാശം വിതച്ചത്. പൂയംകുട്ടി മേയ്ക്കാട്ടുകുന്ന് ജെയിംസിന്റെ വീടിന്റെ വാര്‍ക്കയുടെ മുകളില്‍ മേഞ്ഞ റൂഫിംഗ് ഷീറ്റ് മരം വീണ് തകര്‍ന്നു. കീഴാലിപ്പടി നെല്ലിമുളയില് ഉണ്ണി കേശവന്റെ വീടിന് മുകളിലേക്ക് മരം വീണ് ഒരുഭാഗത്തെ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു. കൂവപ്പാറ കൊള്ളിപ്പറന്പില് ഷിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടത്തിലായി. മണികണ്ഠന്‍ചാല്‍ തിണ്ണകുത്ത് ഭാഗത്തുള്ള എടമന രാജുവിന്റെ വീടിന് മുകളിലേക്ക് പ്ലാവ് മറഞ്ഞ് മേല്‍ക്കൂരയും ഭിത്തിയും അടക്കം തകര്‍ന്നു. വെള്ളാരംകുത്ത് ഗിരിവര്‍ഗ ഊരിലെ കുഞ്ഞുമോന് ലക്ഷ്മണന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയി. നേര്യമംഗലത്തിന് സമീപം കാഞ്ഞിരവേലി വെട്ടിപ്ലാവില്‍ അനീഷിന്റെ കാലപ്പഴക്കം ചെന്ന വീട് കനത്തമഴയില്‍ പൂര്‍ണമായും തകര്‍ന്ന് വീണു. ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും അടക്കം നിലംപതിക്കുകയായിരുന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുട്ടന്പുഴ പൂയംകുട്ടിപുഴക്ക് കുറുകെയുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് രണ്ടു ദിവസമായി മുങ്ങിയിരിക്കുകയാണ്. പകരം പൂയംകുട്ടി സിറ്റിക്ക് സമീപത്തു നിന്ന് പുഴ കടക്കാനായി വഞ്ചി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂയംകുട്ടി ബ്ലാവന ജങ്കാര്‍ സര്‍വീസും രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്. ഇവിടേയും വഞ്ചി മാത്രമാണ് ആശ്രയം. ആറു ഗിരിവര്‍ഗ ഊരുകളും രണ്ടു ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേരുടെ ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചപ്പാത്ത് കടക്കാനാവാതെ മറുകരയില്‍ കുടുങ്ങി കിടക്കുകയാണ്.
You May Also Like
NEWS
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
NEWS
കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...
NEWS
കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...
NEWS
കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...