കോതമംഗലം : സുവർണരേഖ കലാ – സാഹിത്യ – സാംസ്കാരിക സംഘടനയും, മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സാംസ്കാരിക മാസിക പ്രോഗ്രാം മെൻ്റർ അക്കാദമി ഹാളിൽ ആശ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു. ബാബു ഇരുമല അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഗായകൻ ജോബ് പൊററാസ് മുഖ്യാതിഥിയായിരുന്നു.
കെ. പി. ബാബു, ഡോ. ജേക്കബ് ഇട്ടൂപ്പ്, കെ.പി. കുര്യാക്കോസ്, വിജയകുമാർ കളരിക്കൽ, കെ.പി. സാജു, കെ.പി. അയ്യപ്പൻ, മാർട്ടിൻ കീഴേമാടൻ എന്നിവർ പ്രസംഗിച്ചു. ജോബ് പൊററാസിൻ്റെ ഗാനമേളയും, ഗായകർക്ക് പാടുവാൻ അവസരമൊരുക്കിയ പാട്ടുവേളയും, സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കപ്പെട്ട സർഗസായാഹ്നവും നിറസദസിന് ഹൃദ്യാനുഭവമായി.



























































