കോതമംഗലം : വടാട്ടുപാറ സെൻറ് ജോർജ് പബ്ലിക് സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും മദ്യം – മയക്കുമരുന്നിനെതിരെ ബോധവൽക്കരണ സെമിനാറും നടത്തി. പിടിഎ പ്രസിഡന്റ് കെ കെ റെജിമോൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുമനക്കുടി അനുഗ്രഹപ്രഭാഷണം നടത്തി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി കെ ബാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ നിഷാ രാജേഷ് കുട്ടികൾക്ക് സത്യവാ ചകം ചൊല്ലി ക്കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാജൻ പോൾ, സ്കൂൾ സെക്രട്ടറി ബേസിൽ ഏലിയാസ്, എം പി ടി എ പ്രസിഡന്റ് എം രേണുക, സ്റ്റാഫ് പ്രതിനിധി ഗീതു സാബു എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് ബോയ് അരുൺ ഷൈജു, ഹെഡ് ഗേൾ അന്ന സാറാ ഷെബി എന്നിവർ സ്കൂൾ പാർലമെന്റിന്റെ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു.
