Connect with us

Hi, what are you looking for?

NEWS

പിണ്ടിമന അയിരൂർപാടത്ത് ആനാവിളയാട്ടം: ജനങ്ങൾ ഭയാശങ്കയിൽ

കോതമംഗലം : പിണ്ടിമനയിൽ പതിനൊന്നാം വാർഡിൽ അയിരൂർ പാടം ഭാഗത്ത് മൂന്നു ദിവസമായി തുടർച്ചയായി കാട്ടാന ശല്യം വ്യാപകമാകുന്നു. കോട്ടപ്പടി പഞ്ചായത്തിൽ 4,5 വാർഡുകളോട് ചേർന്ന് കിടക്കുന്ന പ്രദേശമണ് പിണ്ടിമനയുടെ 11 ആം വാർഡ്.കോട്ടപ്പടി പഞ്ചായത്ത്മോ അഞ്ചാം വാർഡിൽ മങ്ങാരത്ത് വർഗ്ഗീസ്കുട്ടിയുടെ പുരയിടത്തിൽ കാട്ടനയും കാട്ടു പന്നിയും എത്തിയതായി വർഗീസ്കുട്ടി പറഞ്ഞു. പന്നികൾ കപ്പ കൃഷി നശിപ്പിച്ചു. മോളത്താൻ എബിയുടെ പുരയിടത്തിലെ മുപ്പതോളം വാഴകൾആനകൾ നശിപ്പിച്ചു. വാർഡ് മെമ്പർ ലാലി ജോയിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന കപ്പ മുഴുവനും ആന നശിപ്പിച്ചു.

തൊട്ടു ചേർന്നുള്ള അരാക്കൽ മത്തായിയുടെ പുരയിടത്തിൽ നിൽക്കുന്ന പ്ലാവിൽ നിന്നും ആറോളം ചക്കകൾ ആന വലിച്ചിട്ടു തിന്നു. വ്യാഴാഴ്ച രാത്രി വെളുപ്പിന് 2 മണിയോടെയാണ് മൂന്ന് ആനകൾ എത്തിയതെന്ന് സിജിയും ഭർത്താവ് മത്തായിയും സാക്ഷ്യപ്പെടുത്തുന്നു. പട്ടികളുടെ കുരകേട്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചുറ്റും നോക്കിയപ്പോൾ ചക്ക ചാടുന്ന ശബ്ദം കേട്ടു. അങ്ങോട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ആന പ്ലാവിൽ മുൻകാൽ ഊന്നി ചക്ക പറിക്കുന്നത് കണ്ടു. തുടർന്ന് ആനകൾ കരിമ്പനക്കൽ പൈലിയുടെ പുരയിടത്തിൽ കയറി കാവലക്കുടി ബോസിന്റെ പുരയിടത്തിലൂടെ ഇക്കരക്കുടി ഉസ്മാന്റെ പൈനാപ്പിൾ കൃഷിയിലൂടെ കടന്ന് അമ്മച്ചി കോളനിയിലെ അങ്കണവാടിയുടെ സമീപം വരെ ആനയെത്തി. ഇപ്പോൾ പ്രദേശ വാസികൾ ഭയചകിതരാണ്‌. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്ന വിധമുള്ള നടപടികൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വാർഡ് മെമ്പർ ലാലി ജോയിആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

error: Content is protected !!