കോതമംഗലം: പ്രദേശവാസികളെ ഭീതിലാക്കി മാമലകണ്ടത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൂട്ടം കുടിയേറ്റ ആദിവാസി ഗ്രാമമായ മാമലക്കണ്ടം നേര്യമംഗലം വനമേഖലയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. ഇടക്ക് ഒറ്റയായും കൂട്ടമായും ആനങ്ങൾ ഇറങ്ങാറുണ്ടങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായി തങ്ങാറില്ല.
എന്നാൽ ഇന്നലെ രാവിലെ മാമലകണ്ടം റേഷൻ ഷോപ്പിന് സമീപമുള്ള
കോയിനിപ്പാറ ഭാഗത്ത് കൊമ്പനും പിടിയും കുഞ്ഞു മടങ്ങുന്ന ഏഴ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്.ആന ഭീഷണിയിൽ നിന്നും നാട്ടുകാരെയും കാർഷിക വിളകളേയും സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ വനപാലകർ തയ്യാറാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
ആനകൾ വനത്തിലെ ഭക്ഷ്യക്ഷമമാണ് ആനകൾ പുറത്തിറങ്ങാൻ കാരണമെന്നാണ് പറയുന്നത്.