കോതമംഗലം :അഴിമതിയിൽ മുങ്ങിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണത്തിനും,ഒമ്പതര ലക്ഷം രൂപയുടെ തിരുമറി നടത്തിയ സി.ഡി.എസ് നേതൃത്വത്തിനും എതിരെ മുസ്ലിംലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.പഞ്ചായത്ത് കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലിസ് തടഞ്ഞു .തുടർന്ന് നടന്ന ധർണ്ണ സമരത്തിൽ നിസാർ കുന്നേകുടി അധ്യക്ഷതവഹിച്ചു. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും പിന്നോക്ക ലോൺ തിരിച്ചടവിന് നലകിയ ഒമ്പതര ലക്ഷം രൂപ മുക്കിയ സി ഡി എസ് കമ്മിറ്റി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിം കവല പറഞ്ഞു.
2023 – 24 വർഷത്തെ പഞ്ചായത്ത് പദ്ധതി വിഹിതം ഒന്നര കോടി രൂപ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി നികുതി വർദ്ധിപ്പിച്ചും യൂസർഫി നിർബന്ധമാക്കിയും ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അയോഗ്യതാ നിയമകുരുക്കിലകപ്പെട്ട 5-ാം വാർഡ് മെമ്പറെ സംരക്ഷിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും, സെക്രട്ടറിയും പഞ്ചായത്ത് രാജ് നിയമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
പ്രതിഷേധ ധർണയിൽ പഞ്ചായത്ത് മെമ്പർമാരായ മൈതീൻകുറിഞ്ഞിലിക്കാട്ട്, ആഷിദ അൻസാരി, ഷിജി ബോബൻ, ഷാജിമോൾ റഫീക്ക്, അബൂബക്കർ മാങ്കുളം, കെ.എം അബ്ദുൽ കെരീം,ഷിബി ബോബൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അലി അൾട്ടിമ,യൂത്ത് ലീഗ് നേതാക്കന്മാരായ അഡ്വ: എം.എം അൻസാർ, കെ.എം അൻസാരി, അബൂബക്കർ ഈട്ടിപ്പാറ,നിയാസ് അല്ലാംകുന്നേൽ മുസ്ലിം ലീഗ് നേതാക്കന്മാരായ മക്കാർ കുറിഞ്ഞിലിക്കാട്ട്,ജലീൽ പുലരി, റഷീദ് പെരിമ്പിൽചാലി, ബാവ മുറിയോടി,ഷമീർ പരുത്തിക്കാട്ടുകുടി ,കെ.എ സുലൈമാൻ,ജമാൽ കുമ്പശേരി,നാസർ അൻവരി,പി.എം ഹസ്സൻ,സിദ്ധിഖ് കുന്നേക്കുടി,ഷാഹനവാസ് തുരുത്തോൽ, അബ്ദുൾ കരിം കുന്നേക്കുടി,ഷംസുദ്ദീൻ ചിറങ്ങര,ഷാഹുൽ വിളക്കത്ത് സഹീർ കെ.എസ് ,മീരാൻ മാത്രക്കാട്ട്,ജബ്ബാർ കുറിത്തിലിക്കാട്ട്, സത്താർ മാവുടി ,ബാദുഷ പുതുക്കുന്നേപടി തുടങ്ങിയവർ സംസാരിച്ചു.