കോതമാഗലം: നെല്ലിക്കുഴി സ്വദേശി പുതുക്കാട്ട് ഷാഫിയുടെ മകൾ മിൻഹാ ഫാത്തിമയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണപാദസരം തട്ടു പറമ്പ് ജുമാമസ്ജിദിന് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ നഷ്ടപ്പെടുകയായിരുന്നു. കോതമംഗലം അഗ്നി രക്ഷാനിയത്തിലെ സ്ക്യൂബാ ടീം തിരച്ചിൽ നടത്തി പാദസരം വീണ്ടെടുത്ത് ഉടമസ്ഥന് കൈമാറി സ്കൂബാ ടീം അംഗങ്ങളായ പി എം റഷീദ്, പി.എം ഷാനവാസ്, കെ.പി. ഷമീർ റ്റി.എസ്.അജിലേഷ് , ജിത്തു എന്നിവർ ചേർന്നാണ് പാദസരം മുങ്ങി എടുത്തത്.
