കോതമംഗലം : കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാർഡിൽ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ കെ.എസ്.ഡബ്ലു എം.പി. ഒന്നാംവര്‍ഷ (2022-23) പദ്ധതിയില്‍ 96 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.ബയോ കംപോസ്റ്റെര്‍ ബിന്‍ സ്ഥാപിക്കൽ – ഇന്‍സ്റ്റിട്യൂഷണൽ ലെവല്‍,ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കൽ,നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ സാനിട്ടറി നാപ്കിന്‍ ഇന്‍സിനറെറ്റര്‍ സ്ഥാപിക്കല്‍,വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് ,എം സി എഫ് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നടപ്പിലാക്കി വരുന്നത്.
ഖരമാലിന്യ പരിപാലന പ്ലാന്‍ അന്തിമമാക്കുന്നതിനു അനുസരിച്ച് തുടര്‍ വര്‍ഷങ്ങളിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ്. കൂടാതെ കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംപ് യാർഡിലെ മാലിന്യ നിക്ഷേപം ബയോമൈനിംഗ് നടത്തി വീണ്ടെടുക്കുന്നതിന് 6.08 കോടി രൂപയുടെ പദ്ധതി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ സ്റ്റേറ്റ് പ്രോജെക്ട് മാനേജ്മെന്റ് യൂണിറ്റ് മുഖേനയും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.ആയതിന്റെ പ്രവർത്തികൾ ആരംഭിക്കുന്നതിനായി കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുമുള്ള അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭയുടെ ഖരമാലിന്യ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രീ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നടത്തുകയും, ചര്‍ച്ചയില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കരട് പ്ലാന്‍ അന്തിമമാക്കുന്നതിനുള്ള നടപടികളും നിലവില്‍ ഏറ്റെടുത്തിട്ടുള്ള ഒന്നാം വര്‍ഷ പ്രോജക്ടുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.