Connect with us

Hi, what are you looking for?

CRIME

ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി പിടിയിൽ

കോതമംഗലം: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി പിടിയിൽ ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനമായ ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്തു തിരികെ വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുപറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ .തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിൻ്റെ പിടിയിലായത്. പ്രതി ഓൺലൈൻ സ്ഥാപനമായ ആമസോൺ മുഖേന വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്യുകയും ആ ഫോണുകൾ നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഡെലിവറി ബോയ്സിന്റെ കൈയിൽനിന്ന് വാങ്ങിയതിനു ശേഷം ആയത് കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്തു വീണ്ടും പുതിയത് വാങ്ങുകയുമായിരുന്നു. തുടർന്ന് അതും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്. പ്രതി തിരികെ കൊടുക്കുന്ന മൊബൈലുകൾ വിലകുറഞ്ഞവയും വ്യാജ മൊബൈൽ ഫോണുകളും ആണ്. ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ഇയാൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്.

ഓരോ ഇടപാടുകളിൽ നിന്നും പ്രതിക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ തന്നെ ഇയാൾ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു’ പോലീസ് സാഹസികമായി ഇയാളെ പിന്തുടർന്നുവെങ്കിലും രക്ഷപെട്ട് മണ്ണത്തൂർ ഭാഗത്ത് എത്തി. മണ്ണത്തൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ഇയാളെ തിരഞ്ഞുപിടിച്ച അറസ്റ്റ് ചെയ്യുകയായിരുന്നു’ പ്രതിക്ക് സമാന തരത്തിലുള്ള കേസ്സുകൾപിറവം വാഴക്കുളം കോതമംഗലം പോലിസ് സ്റ്റേഷനിലും നിലവിലുണ്ട് ഓൺലൈൻ വഴി തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി ഇയാൾക്ക് മുൻപ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എളമക്കര പോലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിന്റെ കേസുകൾ ഉണ്ട് കൂടാതെ മണർകാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നിഷാദ് മോന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസന്റ് ജോസഫ്, എ.എസ്.ഐ മനോജ് കെ വി, സി പി ഒ മാരായ രജീഷ്, മനോജ്, ബിബിൻ സുരേന്ദ്രൻ, അബ്ദുൽ റസാക്ക് ,ശ്രീദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!