കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് നിൽക്കുന്ന പാഴ്മരം യാത്രക്കാർക്ക് ഭീഷിണിയാകുന്നു.നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിറക്കത്തിലാണ് ഏതു നിമിഷവും ദേശീയപാതയിലേക്ക് പതിക്കാമെന്നാവസ്ഥയിൽ പാഴ്മരം നിൽക്കുന്നത്. മരത്തിൻ്റെ ശിഖരങ്ങളിലെ ഇലകളുടെ ഭാരം മൂലം റോഡിലേക്ക് ചാഞ്ഞാണ് മരം നിൽക്കുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ മരം റോഡിലേക്ക് വിഴാമെന്നാവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു.
മാത്രമല്ല മരത്തിൻ്റെ താഴേകുടി 11 കെ വി വൈദ്യുതി ലൈനും, റോഡിൻ്റെ മറുവശത്ത് കടകളുമുണ്ട്. ദിനംപ്രതി രാത്രിയും പകലുമായി ഹൈറേഞ്ചിലേക്കും തിരികെ കോതമംഗലം ഭാഗത്തേക്കും നുറ്ക്കണക്കിന് വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്.അപകടത്തിനു മുൻപേ ഈ മരം മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.