Connect with us

Hi, what are you looking for?

NEWS

ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത്  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ
മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി (മലയോര ഹൈവേ) റോഡ് വഴി പെരുമ്പൻകുത്ത് വരെയുള്ള റോഡിൽ
എളംപ്ലാശ്ശേരി വനംവകുപ്പ് ചെക്ക് പോസ്റ്റ് വഴി കടന്ന് പോകാനുള്ള ശ്രമമാണ് വനപാലകർ തടഞ്ഞത്. ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന വനപാലകർ അടച്ച വഴി തുറക്കണമെന്നും ഇതുവഴി ആവശ്യവുമായി യാത്ര ചെയ്യേണ്ടത് ഉള്ളതിനാൽ എളംപ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴി കടന്നുപോകുക എന്ന തരത്തിലായിരുന്നു പ്രതിഷേധം.

ഇന്നലെ രാവിലെ ആരംഭിച്ച യാത്രയിൽ മാമലക്കണ്ടത്തുള്ള ടാക്സി ഡ്രൈവർമാരുൾപ്പെടെയുള്ള നാട്ടുകാർ പങ്കെടുത്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം സൽമ്മ പരീത്
റോഡ് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് ഷാജി പയ്യാനിക്കൽ,
ആക്ഷൻ കൗൺസിൽ സെക്രട്ടറി ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു
പ്രതിഷേധ യാത്ര.മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി ( മലയോര ഹൈവേ ) റോഡിൽ മൂന്നാർ ഡി എഫ് ഒ യുടെ നിർദേശത്തെ തുടർന്ന് സമ്പൂർണ്ണമായി ഗതാഗതം നിരോധിച്ചത് മാറ്റണമെന്നാവശ്യപ്പെട്ടു നടത്തിയ യാത്ര
ഇന്നലെ രാവിലെ 10 മണിയ്ക്ക്  മാമലക്കണ്ടം ഇളം പ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വനപാലകർ തടഞ്ഞു.പ്രതിഷേധക്കാരെ തടയുന്നതിന് വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു.തുടർന്ന് ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിക്ഷേധ യോഗം നടത്തി. പ്രതിക്ഷേധ യോഗം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യാനിക്കൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ സെൽമ പരീത് ,റോഡ് ആക്ഷൻ കൗൺസിൽ സെക്രട്ടറി ആദർശ് എസ് .എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!