കോതമംഗലം: സഭയുടെയും സമൂഹത്തിൻ്റെയും ഉന്നമനമാകണം പിതൃവേദിയുടെ ലക്ഷ്യമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ പിതൃവേദി കേതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. സമൂഹത്തിൽ നല്ല കുടുംബത്തിന് ജന്മം നൽകുന്നവരായിരിക്കണം കുടുംബനാഥൻമാരായ പിതാക്കന്മാർ എന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കുടുംബത്തിൻ്റെ നട്ടെല്ലായും കുടുംബാഗങ്ങളെ സ്നേഹത്തിൽ ഒരുമിച്ചു കൊണ്ടുപോകുന്ന നല്ല വ്യക്തിത്വങ്ങളായും കുടുംബനാഥൻമാർ മാറണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ യോഗം ഉദ്ഘാടനംചെയ്തു.ഐകൃത്തിൻ്റ പ്രതീകങ്ങളായി കുടുംബങ്ങൾ സമൂഹത്തിൽ മാണെമെന്നും കുടുംബനാഥൻമാർ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തിയെടുക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു. രൂപത സെക്രട്ടറി ജിജി പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പിതൃവേദി രൂപത പ്രസിഡൻ്റ് ഫാ. ജോസ് കിഴക്കേൽ, പ്രസിഡൻ്റ് പ്രഫ. ജോസ് എബ്രാഹം, ധേബാർ ജോസഫ് ,ബ്രദർ ദൗസേപ്പച്ചൻ പുതുമന, ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ കാൽനൂറ്റാണ്ട് പ്രവർത്തിച്ച ജെയിംസ് കോറമ്പേലിനെ യോഗത്തിൽ വച്ച് ആദരിച്ചു.DCL കൊച്ചേട്ടൻ ഫാ. റോയി കണ്ണാംചിറ സെമിനാർ നയിച്ചു. ബിജു ജോയി, സജി മാത്യൂ, സോണി മാത്യു, ഡിഗോൾ കെ ജോർജ്, ജോയി ജോസഫ്, ജോളി മുരിങ്ങമറ്റം, എന്നിവർ നേതൃത്വം നൽകി.