Connect with us

Hi, what are you looking for?

NEWS

ശതാബ്ദി പ്രതിഭാ പുരസ്‌കാരം ഡോ. മഞ്ജു കുര്യന്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് ആലുവ,യൂണിയൻ ക്രിസ്ത്യൻ കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്‌കാരം ലഭിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ ഒരു നൂറ്റാണ്ടു പിന്നിട്ട ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള പൂർവ്വവിദ്യാർത്ഥികളുടെ ശ്രദ്ധേയമായ സംഭാവനകളെയും, നേട്ടങ്ങളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ശതാബ്ദി പ്രതിഭാ പുരസ്‌കാരം. മികച്ച സംഭാവനകൾ നൽകിയ, തെരഞ്ഞെടുത്ത 10 പ്രതിഭകൾക്കാണ് വിദ്യാഭ്യാസ വിഭാഗത്തിൽ പുരസ്കാരം നൽകിയത്.

വ്യാഴാഴ്ച ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ലൈബ്രറി ഹാളിൽ നടന്ന പുരസ്കാര സമ്മേളനത്തിൽ

യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ, റവ. തോമസ് ജോൺ മുഖ്യാതിഥിയായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സിറിയക് തോമസ് പുരസ്‌കാരങ്ങൾ സമ്മാനിച്ച്,മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സൈക്കോളജി വിഭാഗം അധ്യക്ഷയും പുരസ്കാര സമ്മേളനത്തിൻ്റെ കൺവീനറുമായ ഡോ. വിദ്യ രവീന്ദ്രനാഥൻ,

ഒഎസ്എ വൈസ് പ്രസിഡൻ്റ്, സജീ ആർ., ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ, രേഖ നായർ,സൈക്കോളജി വിഭാഗം അസി. പ്രൊഫ. ഷേമ എലിസബത്ത് കോവൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിദ്യാഭ്യാസരംഗത്തെ അസാധാരണമായ നേട്ടങ്ങൾക്കുള്ള ആദരമാണ് യു.സി കോളേജ് പൂർവ്വവിദ്യാർത്ഥിയും എം. എ. കോളേജ് പ്രിൻസിപ്പലുമായ ഡോ. മഞ്ജു കുര്യന് ലഭിച്ച ശതാബ്ദി അവാർഡ്. എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട – കുവൈറ്റ് അലുമ്നി ചാപ്റ്റർ എന്നിവ യഥാക്രമം ഏർപ്പെടുത്തിയ ബെർക്കുമാൻസ് അവാർഡ്, ഫാ. ഡോ.ജോസ് തെക്കൻ അവാർഡ് എന്നിവ 2023 ൽ ഡോ. മഞ്ജു കുര്യൻ നേടി. കൂടാതെ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ നിരയിൽ ഡോ. മഞ്ജു കുര്യൻ ഇടം നേടിയിട്ടുണ്ട്. നാനോ മെറ്റീരിയൽസ്, മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.

2005-ലാണ് ഡോ. മഞ്ജു കുര്യൻ മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ അന്താരാഷ്ട്ര ജേർണലുകളിൽ 61 പ്രബന്ധങ്ങളും 3 പുസ്തകങ്ങളുമാണ് പ്രസിദ്ധീകരിച്ച ശാസ്ത്രപഠനങ്ങൾ.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!