കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന രഹിതമാണ്. ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പടെ മിഴിയടച്ചിട്ട് നാളുകളേറെയായി. രാത്രിയില്‍ കടകളടച്ചാല്‍ ബസ് സ്റ്റാന്‍ഡും ഇരുട്ടിലാകും.സാമൂഹ്യവിരുദ്ധര്‍ക്കും പോക്കറ്റിടക്കാര്‍ക്കുമെല്ലാം ഇത് സൗകര്യമാകുകയാണ്. സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ ബസുടമകളും വ്യാപാരികളും മുനിസിപ്പല്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
