Connect with us

Hi, what are you looking for?

CRIME

800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കുന്നത്തുനാട് : 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമൽ (24) നെയാണ് കുന്നത്തുനാട്  പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കും ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഐരാപുരം കമൃത ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 21 ഗ്രാം ഹെറോയിൻ, 350 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 4 ഇതര സംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി.സുധീഷ്, എ.എസ്.ഐമാരായ വി.എസ്.അബൂബക്കർ, പി.എ അബ്ദുൾ മനാഫ്, സീനിയർ സി.പി. ഒമാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറൽ ജില്ലയിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഡാൻസാഫ് ടീമിനെക്കൂടാതെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പ്രത്യേക പോലീസ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ടവരും, മയക്ക് മരുന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും, ഉപയോഗിക്കുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.

You May Also Like

NEWS

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌...

NEWS

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം അഡ്വ : ഡീൻ കുര്യാക്കോസ് എം....

CRIME

കുട്ടമ്പുഴ : എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്ന മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ ഗതാഗതം ഫോറസ്റ്റു ക്കാർ വീണ്ടും തടഞ്ഞിരിക്കുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ്...

NEWS

കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക്...