കോതമംഗലം: ഭൂതത്താന്‍കെട്ട് പാര്‍ക്കിന് മുകളിലൂടെയുള്ള അപകട ഭീഷണി ഒഴിവാക്കാൻ കെ സ് ഇ ബി ഭൂഗർഭ ഇലക്ട്രിക് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു.ഇലവന്‍ കെ.വി.ലൈന്‍ ആണ് പാർക്കിന് മുകളിലൂടെ മുൻപ് വലിച്ചിട്ടുള്ളത്.ചക്കിമേട് ഫീഡറില്‍നിന്നുള്ള വൈദ്യുതി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ലൈന്‍ ആണിത്.ഈ ലൈന്‍ ആണ് ഇപ്പോള്‍ മാറ്റി സ്ഥാപിക്കുന്നത്.പാര്‍ക്കിന് പുറത്തുകൂടി ഭൂഗര്‍ഭ കേബിളാണ് പകരം സ്ഥാപിക്കുന്നത്.ഇതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
ലൈന്‍ പൊട്ടിവീഴുകയോ മറ്റോ ചെയ്ത് അപകടമുണ്ടാകാനുള്ള സാധ്യത നേരത്തെമുതല്‍ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.ഇത് പരിഗണിച്ചാണ് കെ.എസ്.ഇ.ബി. നടപടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു. മുന്നൂറ് മീറ്റര്‍ ദൂരമാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്.14 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്.പ്രവര്‍ത്തികള്‍ പൂര്‍ത്തിയാലുടന്‍ ലൈന്‍ ചാര്‍ജ് ചെയ്യും.ഇതോടെ പാര്ക്കിന് മുകളിലെ അപകടഭീക്ഷണി എന്നന്നേക്കുമായി ഇല്ലാതാകും.