Connect with us

Hi, what are you looking for?

NEWS

രാജ്യത്ത് ജനാധിപത്യം അപകടത്തിൽ : പി.സി തോമസ്

മൂവാറ്റുപുഴ : അപകടത്തിലായ രാജ്യത്തിൻ്റെ ജനാധിപത്യം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി തോമസ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി കഥകൾ മെനഞ്ഞു പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടക്കുകയാണ് ബിജെപി ഇപ്പോൾ ചെയ്യുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു.

അഴിമതി ഉറപ്പാണ് എന്നതാണ് മോദിയുടെ പുതിയ ഗ്യാരണ്ടി എന്ന് ഇലക്ട്രൽ ബോണ്ട് അഴിമതി ചൂണ്ടിക്കാട്ടി ഡീൻ പരിഹസിച്ചു.

മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ കെ.എം സലിം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം അബ്ദുൾ മജീദ്, ജോസഫ് വാഴയ്ക്കൻ, പി.സി തോമസ്, എസ് അശോകൻ, ഷിബു തെക്കുംപുറം, പി.എം അമീർ അലി, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.എ ബഷീർ, കെ.എം ഹസൈനാർ, പി.പി എൽദോസ്, റെജി ജോർജ്, റോയി കെ. പൗലോസ്, ഉല്ലാസ് തോമസ്, കെ സുരേഷ് ബാബു, പി. രാജേഷ്, അഡ്വ. വർഗ്ഗീസ് മാത്യൂ, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പായിപ്ര കൃഷ്ണൻ, പി.എം ഏലിയാസ്, കെ.ജി രാധാകൃഷ്ണൻ, ബേബി ജോൺ എം.എം സീതി, കെ.എ ബേബി, എം.എസ് സുരേന്ദ്രൻ, അൻസാർ മുണ്ടാട്ട്, ഒ.എം. സുബൈർ, റോയി മഞ്ഞുമ്മൽ, തോംസൺ പീച്ചാമ്പിള്ളി, മുഹമ്മദ് പനക്കൽ, അലിയാർ മാസ്റ്റർ, ടോമി പാലമല, അനിൽകുമാർ,
മിനി എൽദോ, ആശാ ജിമി
തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...

NEWS

കോതമംഗലം: വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപം വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പുഴ വറ്റിയതിനതുടര്‍ന്ന് വിതരണം...

NEWS

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി. നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ബോർഡിൻ്റെയും,വിദ്യകിരണം മിഷൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ...

NEWS

പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളില്‍ ജലദൗര്‍ലഭ്യതയും വരള്‍ച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍...