കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം റീഡ് വിത്ത് ആർട്ട് എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു . വിദ്യാർത്ഥികളിലെ ചിത്രകല ആസ്വാദനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത് .
കല -സാംസ്‌കാരിക നിരൂപകനും ലളിതകലാ അക്കാദമി മുൻ ഡെപ്യൂട്ടി സെക്രെട്ടറിയുമായ എം.രാമചന്ദ്രൻ ദൃശ്യ ഭാഷയുടെ അടിസ്ഥാനങ്ങൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി . കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , വകുപ്പ് മേധാവി ഡോ അൽഫോൻസ സി എ തുടങ്ങിയവർ സംസാരിച്ചു