കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ 34.50 കോടി രൂപയുടെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു സ്വാഗതം ആശംസിച്ചു.മധ്യമേഖല ചീഫ് എൻജിനീയർ വി കെ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി എച്ച് നൗഷാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ശിവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, പി റ്റി ബെന്നി, ടോമി ജോസഫ്,എം സി ചെറിയാൻ, ബാബു ഏലിയാസ്, എ ടി പൗലോസ്, മനോജ് ഗോപി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊച്ചി സൂപ്രണ്ടിംഗ് എൻജിനീയർ രതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.