പെരുമ്പാവൂർ :ആലുവ – മൂന്നാർ റോഡിൽ നിന്നും തുടങ്ങി രായമംഗലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാൽ റോഡിലൂടെ കടന്നുപോയി കോട്ടപ്പടി റോഡിൽ അവസാനിക്കുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് താറുമാറായി കിടക്കുന്ന അവസ്ഥയിലായിരുന്നു . രായമംഗലം മൂന്നാം വാർഡ് മെമ്പർ സജീ പടയാട്ടിൽ നൽകിയ നിവേദനത്തെ തുടർന്നാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ തൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത് .നിത്യേന സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഓടിക്കൊണ്ടിരുന്ന റോഡാണിത്.
രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. അജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത് കുമാർ ,പഞ്ചായത്ത് മെമ്പർമാരായ സജി പടയാട്ടിൽ , മാത്യൂസ് തരകൻ , കെ കെ മാത്തുക്കുഞ്ഞ് , ഫെബിൻ എം കെ ,കുര്യൻ പോൾ ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു .