കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയ അക്ഷയ സെന്ററുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 4 ലൊക്കേഷനുകൾക്ക് ഇ – ഗവേണൻസ് സൊസൈറ്റിയിൽ നിന്നും അംഗീകാരം ലഭിച്ചതായും, 5 ലൊക്കേഷനുകളിലേക്ക് സംരംഭകത്വ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നതായും,പുതിയ 12 ലൊക്കേഷനുകൾ കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.പുതിയ അക്ഷയ സെന്ററുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.ശ്രീധർമ്മശാസ്ത്ര ജംഗ്ഷൻ കവളങ്ങാട് ഗ്രാമപഞ്ചായത്ത്, മിനി സിവിൽ സ്റ്റേഷൻ കോതമംഗലം, കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ, കീരമ്പാറ ഗ്രാമപഞ്ചായത്ത്, പ്ലാമുടി മിൽമ ജംഗ്ഷൻ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് എന്നീ 4 പുതിയ അക്ഷയ സെന്ററുകളുടെ ലൊക്കേഷനുകളാണ് മണ്ഡലത്തിൽ സർക്കാർ തലത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്.
പിണ്ടിമന ഗ്രാമപഞ്ചായത്ത്- ചെങ്കര, കവളങ്ങാട് ഗ്രാമപഞ്ചായത്ത് -ഊന്നുകൽ, കവളങ്ങാട് ഗ്രാമപഞ്ചായത്ത്- നീണ്ട പാറ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്- ഇരുമലപ്പടി, കോതമംഗലം നഗരസഭ- കമ്മ്യൂണിറ്റി ഹാൾ, കുമ്പളത്തു മുറി എന്നീ അഞ്ചു ലൊക്കേഷനുകളിലേക്ക് സംരംഭകത്വ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.കോതമംഗലം മുനിസിപ്പാലിറ്റി- രാമല്ലൂർ പബ്ലിക് ലൈബ്രറി, കോതമംഗലം മുനിസിപ്പാലിറ്റി -എം എ കോളേജ് ജംഗ്ഷൻ, കോതമംഗലം മുനിസിപ്പാലിറ്റി- അമ്പലപ്പടി, പിണ്ടിമന- അയിരൂർപാടം ലൈബ്രറി ജംഗ്ഷൻ, കുട്ടമ്പുഴ- മാമലക്കണ്ടം, കവളങ്ങാട്- തലക്കോട്, കവളങ്ങാട്- ആവോലിച്ചാൽ, കോട്ടപ്പടി -പ്ലാച്ചേരി അഗ്രോ സർവീസ് സെന്റർ, വാരപ്പെട്ടി – പിടവൂർ കലാരഞ്ജിനി ജംഗ്ഷൻ, കീരംപാറ- പാലമറ്റം, കീരംപാറ- നാടുകാണി, വാരപ്പെട്ടി – ഇഞ്ചൂർ അമ്പലംപടി എന്നീങ്ങനെ പുതിയ 12 അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനായി ലൊക്കേഷനുകൾ കണ്ടെത്തിയിട്ടുണ്ട്.കോതമംഗലം മണ്ഡലത്തിൽ നിലവിൽ 25 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നതായും പുതിയ ലൊക്കേഷനുകളുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് സെന്ററുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.