കോതമംഗലം: റേഷന്‍കടകളിൽ കുത്തരി വിതരണം ഭാഗീകമായി നിലച്ചു.
പൊതുവിപണിയില്‍ കുത്തരിക്ക് വില കൂടികൊണ്ടിരിക്കുകയും മാവേലി സ്‌റ്റോറുകളില്‍ കുത്തരി കിട്ടാതാകുകയും ചെയ്തതിനൊപ്പമാണ് റേഷന്‍കടകളിലും കുത്തരി വിതരണം ഭാഗീകമായി നിലച്ചിരിക്കുന്നത്.വെള്ളയരിയും പച്ചരിയുമാണ് റേഷന്‍കടകളിലേക്ക് കൂടുതലായി എത്തിച്ചിരിക്കുന്നത്.നീല,ചുവപ്പ്,കാര്‍ഡുകാര്‍ക്ക് കുത്തരി ഈ മാസം ലഭിക്കാനിടയില്ല.മഞ്ഞകാര്‍ഡുകാര്‍ക്ക് പത്ത് കിലോ മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.വെള്ളകാര്‍ഡുകാര്‍ക്ക് മൂ്ന്ന് കിലോ ലഭിക്കും.കാര്‍ഡുടമകളിധികംപേര്‍ക്കും കുത്തരിയാണ് ആവശ്യം.ഇതില്ലാതെവന്നത് പ്രതിഷേധത്തിനും വ്യാപാരികള്‍ക്കുനേരെയുള്ള രോഷപ്രകടനത്തിനും കാരണമാകുന്നുണ്ട്.കുത്തരിയുടെ വിതരണം പുനസ്ഥാപിക്കണമെന്ന് താലൂക്ക് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.പൊതുവിതരണമേഖലക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്താത്തതിലും യോഗം പ്രതിഷേധിച്ചു.പ്രസിഡന്റ് എം.എസ്.സോമൻ അദ്യക്ഷത വഹിച്ചു. വി.വി.ബേബി,എം.എം.രവി,ബിജി എം.മാത്യു,പി.പി.ഗീവര്‍ഗീസ്,കെ.എസ്.സനല്‍കുമാര്‍,റ്റി.എം.ജോര്‍ജ്,മോന്‍സി ജോര്‍ജ്,ഷാജി വര്‍ഗീസ്,എന്നിവര്‍ പ്രസംഗിച്ചു.
