കോതമംഗലം രൂപത വൈദികനും കോതമംഗലം മുണ്ടക്കൽ പരേതരായ ആന്റണി മേരി ദമ്പതികളുടെ മകനുമായ ഫാദർ ജോർജ് മുണ്ടക്കൽ (77 )നിര്യാതനായി.അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ 2024 ഫെബ്രുവരി 02 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് നടക്കുന്നതാണ്. മൃതദേഹം ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ കോതമംഗലം രാമല്ലൂർ ലൈബ്രറിപടിയിലുള്ള സഹോദരൻ മുണ്ടയ്ക്കൽ ജോയിയുടെ ഭവനത്തിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുണ്ടയ്ക്കൽ ജോയിയുടെ ഭവനത്തിൽ ആരംഭിക്കുന്നതുമാണ്. രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞു 2.00 മണി വരെ കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് 2 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം വിശുദ്ധ കുർബാനയോടെ നടത്തപ്പെടുന്നതാണ്. 1972ൽ പൗരോഹിത്യം സ്വീകരിച്ച ബഹു അച്ചൻ കടവൂർ-പുന്നമറ്റം, തൊടുപുഴ, ഇരട്ടയാർ പള്ളികളുടെ അസ്തേ ന്തിയായും പള്ളിക്കാമുറി, ഇഞ്ചത്തൊട്ടി, മുള്ളരിങ്ങാട്, രാജമുടി, ഈട്ടിത്തോപ്പ്,ജോസ്ഗിരി, ചാലാശ്ശേരി, ചെമ്മണ്ണാർ- ഉടുമ്പഞ്ചോല- പള്ളിക്കുന്ന്, പൂയംകുട്ടി- മണികണ്ഠൻ ചാൽ, പുന്നമറ്റം, ചിലവ്, പൊന്നന്താനം, അരിക്കുഴ, ഏഴല്ലൂർ, തൊമ്മൻകുത്ത്, മാലിപ്പാറ, വണ്ടമറ്റം എന്നീ പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തു. 2022 ൽ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്ന് വിരമിച്ച അച്ചൻ വാഴപ്പള്ളി ശാന്തിനിലയം വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
റവ സി ഗ്ലാഡിസ് MSJ(എറണാകുളം, CKC Convent), സി വീഡ മ്സ്ജ് (അങ്കമാലി LF Convent), ജോസ് (കോതമംഗലം ), റോസിലി(നെല്ലിമറ്റം) ,ജോയി(ഇംഗ്ലണ്ട്) , ലില്ലി (കോതമംഗലം ), പോൾ (ബാംഗ്ലൂർ),ടെസ്സി (പുലിയൻപാറ) , ലിൻസി (പെരുമ്പല്ലൂർ) എന്നിവർ സഹോദരങ്ങളാണ്.
