കോതമംഗലം: കൊല്ലത്ത് നടക്കുന്ന 62-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കഥാരചനക്ക് എ ഗ്രേഡ് കരസ്ഥമാക്കിയ വൈഗ അനീഷ്. കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കഥകള്‍ എഴുതിയിട്ടുള്ള വൈഗ , കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജീവനക്കാരന്‍ അനീഷ് മാത്യുവിന്റെയും, സ്‌കൂള്‍ അധ്യാപികയായ വിനീത അനീഷിന്റെയും മകളാണ്.
