കോതമംഗലം: കിഫയുടെ ഇടപെടീൽ മൂലം പൂയംകുട്ടി പൂഞ്ഞാർ പടി വെയിറ്റിംഗ് ഷെഡ്ഢിനോട് ചേർന്ന് അപകടകരമാം വിധം ഉണങ്ങി നിന്നിരുന്ന മരം കോടതി ഉത്തര ഉണ്ടായി വനം വകുപ്പ് വെട്ടിമാറ്റി. കുഞ്ഞുകുട്ടികൾ ഉൾപ്പെടെ ദിവസവും ബസ് കാത്തു നിൽക്കുന്ന ബ്ലാവനയിലെ പൂഞ്ഞാർപടി ബസ്സ് സ്റ്റോപ്പിനു സപീപം ഒരു ഭാഗം ഉണങ്ങിയ നിലയിൽ അപകടകരമായി നിന്നിരുന്ന മരമാണ് വെട്ടിമാറ്റിയത്.
കാലങ്ങളായി ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാഞ്ഞതിനെ തുടർന്ന്
കിഫ യുടെ കമ്മ്യൂണിക്കേഷൻ ടീം അംഗം സിന്റോ ജോൺ വിഷയം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ്റെ ശ്രദ്ദയിൽപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് സ്ഥലം സന്ദർശിച്ച് ഈ മരത്തിൻ്റെ അപകടാവസ്ഥ നേരിൽ ബോധ്യപ്പെടുകയും ചെയ്തിരുന്നു. തുടർ നടപടികൾ സ്വീകരിക്കാഞ്ഞതിനെ തുടർന്ന് വീണ്ടും വിഷയം കോതമംഗലം കോടതിയിൽ പരാതിപ്പെട്ടു. മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ നടന്ന താലൂക്ക് തല അദാലത്തിൽ 7 ദിവസത്തിനകം അപകടകരമായ മരം മുറിച്ച് നീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മലയാറ്റൂർ ഡി എഫ് ഒ യോട് ആവശ്യപ്പെടുകയും ചെയ്തു തുടർന്നാണ് അപകടകാരമായി നിന്ന ഈ മരം വനം വകുപ്പ് മുറിച്ച് മാറ്റിയത്.
കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ഉൾപ്പെടെയുള്ള പല മേഖലകളിലും വീടുകൾക്ക് പോലും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ വർഷങ്ങൾക്ക് മുമ്പ് ആർ ഡി ഒ ഉത്തരവ് ഇട്ടിട്ട് വനം വകുപ്പ് നടപടികൾ സ്വീകരിക്കാത്തത് വ്യാപകമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. രാത്രി കാലങ്ങളിൽ മരം മറിഞ്ഞുവീഴുമോ എന്ന ഭയത്താൽ അയൽ വീടുകളിൽ എന്തിയുറങ്ങുന്നവർ വരെ കുട്ടമ്പുഴ പഞ്ചായത്തിൽ ഉണ്ട്.