കോതമംഗലം: കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കുന്ന മൊബൈൽ അദാലത്തിന് തുടക്കമായി. നിയമസഹായം വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെയാണ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കുന്ന മൊബൈൽ അദാലത്ത് നടത്തുന്നത്.
കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കോതമംഗലം താലൂക്കിൽ പരാതി പരിഹാരവാഹനം പര്യടനം നടത്തുന്നത്. കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായി ഹരിദാസൻ ഇ.എൻ പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.സമൂഹത്തിൽ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടുപടികൾ നിയമസഹായവുമായി 2023 ഡിസംബർ 28 മുതൽ ഡിസംബർ 30 വരെ കോതമംഗലം താലൂക്കിൽ വാഹനം പര്യടനം നടത്തും. റിട്ട.ജില്ലാ ജഡ്ജ് പി മാധവന്റെ നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സുജേഷ് ജെ. മാത്യു സെക്രട്ടറി അഡ്വ.ജോർജ് ജോസഫ് , അഡ്വ. ജോസ് തോമസ്, സീനിയർ അഡ്വക്കേറ്റായ സി കെ ജോർജ്, കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സിനി മാധവൻ
തുടങ്ങിയവ യവരും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സ്റ്റാഫുകളും പാര ലീഗൽ വോളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുക്കും കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 200 പരം കേസുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
