കോതമംഗലം : മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ വികസന ഫണ്ടും, പോത്തനിക്കാട് പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് പണിപൂർത്തീകരിച്ച ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസിന്റെഅധ്യക്ഷതയിൽ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു . ഹോമിയോ ഡിസ്പെൻസറിക്ക് ഏലിയാസ് വെള്ളാങ്കണ്ടത്തിൽ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് പണികഴിപ്പിച്ചിട്ടുള്ളത്. യോഗത്തിൽ ഏലിയാസിനെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിജിന അലി സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എൽദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആശാ ജിമ്മി, ജിനു മാത്യു, ഡോളി സജി, മേരി തോമസ്, ബിസിനെ ജിജോ, സജി കെ വർഗീസ്, സുമാദാസ്, ടോമി ഏലിയാസ്, വിൻസൺ ഇല്ലിക്കൽ, സാബു മാധവൻ, എൻ എം ജോസഫ്. ഷാജി സി ജോൺ, എ കെ സിജു, ബാബു എൻ എ, ജോയി ചെറുക്കാട്ട്, നിസാർ പാലക്കൽ, ബോബൻ ജേക്കബ്, സാബു വർഗീസ്, റഹീം പരീത്, അനിൽകുമാർ കെ, വൈശാഖ്, ഡോ. സീനാ മോൾ, എന്നിവർ സംബന്ധിച്ചു. ഡോ.ശ്രീദേവി വർമ്മ നന്ദി പറഞ്ഞു.
