കോതമംഗലം: കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര – 2023 നാളെ (ഞായറാഴ്ച) കോതമംഗലം രൂപതയിൽ. മുവാറ്റുപുഴ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ സ്വികരണം നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം ജാഥാ ക്യാപ്റ്റനായുള്ള അതിജീവന യാത്രയ്ക്ക് നാളെ 12.30 ന് മൂവാറ്റുപുഴയിലും, ഉച്ചക്ക് 2.30 ന് തൊടുപുഴയിലും, വൈകുന്നേരം 5 ന് കോതമംഗലത്തുമാണ് രൂപത സമിതി സ്വീകരണങ്ങൾ.
ഉച്ചക്ക് 12ന് മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിൽ നൽകുന്ന സ്വികരണം കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറ ഉദ്ഘാടനം ചെയ്യും. ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജോൺ മുണ്ടക്കൽ, ഫാ. ജോസഫ് കുഴികണ്ണിയിൽ, ഫാ. മാത്യുസ് മാളിയേക്കൽ, ഫാ. ജെയിംസ് വരാരപ്പള്ളി, റവ. ഡോ. ആൻറണി പുത്തൻകുളം, ഐപ്പച്ചൻ തടിക്കാട്ട്, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, അഡ്വ. പോൾ ജോസഫ്, ചാക്കോ വിളയപ്പിള്ളി, ജെയിംസ് പീറ്റർ മാതേക്കൽ, അഡ്വ. തമ്പി പിട്ടാപ്പിള്ളി, ജോസ് കൊട്ടുപ്പിള്ളി, ജോസ് പാലക്കുഴി, റൂബി തോമസ്, ജോസ് പറമ്പൻ, ജെയിംസ് തെക്കേൽ, സിജോ മഞ്ചേരിൽ, മാത്യു കുരുക്കൂർ, ജോജോ വടക്കൻവീട്ടിൽ, രാജേഷ് പടന്നമാക്കൽ, ജോസ് പൊട്ടമ്പുഴ, ജോസ് കുര്യാക്കോസ്, സിനി പൂനാട്ട് എന്നിവർ പ്രസംഗിക്കും.ആരക്കുഴ, മൂവാറ്റുപുഴ, വാഴക്കുളം, മൈലക്കൊമ്പ്, പൈങ്ങോട്ടൂർ എന്നീ ഫൊറോന സമിതികൾ സമ്മേളനത്തിൽ പങ്കെടുക്കും.
2.30 ന് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടത്തുന്ന സ്വികരണം ബിഷപ്പ് എമരിതൂസ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. റവ. ഡോ. സ്റ്റാൻലി കുന്നേൽ, റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, റവ. ഡോ. സ്റ്റാൻലി പുൽപറയിൽ, ഫാ. മാത്യു കോണിക്കൽ, ഫാ. ജോസഫ് മുണ്ടുനട, കെ എം മത്തച്ചൻ, റോജോ വടക്കേൽ, സില്‍വി ടോം, ജോർജ് പാലപറമ്പിൽ, ഡേവിഡ് കുന്നംകോട്ട്, ജോർജ് മുപ്പറ്റയിൽ, അഡ്വ. ഷാജു, ഗർവാസീസ് റാത്തപള്ളി, ബിനോയി കുര്യനാട്, മെജോ കുളപ്പുറത്ത്, ജോൺ തയ്യിൽ, ജോസ് അറുകാലിൽ, എന്നിവർ പ്രസംഗിക്കും. തൊടുപുഴ, മാറിക, മുതലക്കോടം, കരിമണ്ണൂർ, കാളിയാർ എന്നീ ഫൊറോന സമിതികൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് കോതമംഗലം ചെറിയപള്ളിത്താഴത്ത് നടത്തുന്ന രൂപതാതല സമാപന സ്വീകരണ സമ്മേളനം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.രൂപത പ്രസിഡന്റ് ജോസ് പുതിയ ട അദ്ധ്യക്ഷത വഹിക്കും.റവ. ഡോ. തോമസ് ചെറുപറമ്പിൽ, ഫാ. ജേക്കബ് തലാപ്പിള്ളി, റവ. ഡോ. തോമസ് പറയിടം, ഫാ.മാത്യം അത്തിക്കൽ, ഫാ. ഇമ്മാനുവൽ കുന്നംകുളത്ത്, രൂപതാ ട്രഷറർ ജോയി പോൾ, സീന സാജു മുണ്ടക്കൽ, അഡ്വ. വി. യു. ചാക്കോ, ബേബിച്ചൻ നിധീരിക്കൽ, മോൻസി മങ്ങാട്ട്, ആൻറണി പാലക്കുഴി, ഷൈജു ഇഞ്ചക്കൽ, തോമസ് മലേക്കുടി, സണ്ണി കടൂത്താഴെ, അലോഷ്യസ് അറയ്ക്കൽ, ജിജി പുളിക്കൽ, ജോർജ് മങ്ങാട്ട്, പ്രൊഫ. ജോർജ് കുര്യാക്കോസ്, ജോജി സ്കറിയ എന്നിവർ പ്രസംഗിക്കും. കോതമംഗലം, ഊന്നുകൽ, കുറുപ്പംപടി, വെളിയേച്ചാൽ എന്നീ ഫൊറോനാ സമിതികളുടെ സഹകരണത്തിലാണ് സ്വീകരണം ക്രമീകരിച്ചിട്ടുള്ളത്.
സ്വീകരണ സമ്മേളനങ്ങളിൽ രാഷ്ടീയ, സാമുദായിക, സാംസ്കാരിക മേഖലയിലുള്ള നേതാക്കൾ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം ചെയ്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കും.
റബർ, നാളികേരം, നെല്ല്, പൈനാപ്പിൾ, കൊക്കോ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ഉറപ്പാക്കുക,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം ഉടൻ കണ്ടെത്തുക. വന്യമൃഗ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അടിയന്തിരമായി നൽകുക,ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക,പട്ടയ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുക,കാർഷിക കടങ്ങൾ എഴുതിത്തള്ളുക,മൂവാറ്റുപുഴയിലെയും കോതമംഗലത്തെയും ബൈപ്പാസുകൾ അടിയന്തിരമായി പൂർത്തിയാക്കുക,ആലുവ-മൂന്നാർ രാജപാത സഞ്ചാര യോഗ്യമാക്കി തുറന്നു കൊടുക്കുക,സാമൂഹ്യ പെൻഷനുകൾ മുടക്കം കൂടാതെ വിതരണം ചെയ്യുക,സഭയെയും സഭാചിഹ്നങ്ങളെയും വിവിധ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക,ജനദ്രോഹ നികുതികളും ഫീസുകളും പിൻവലിക്കുക എന്നിവയാണ് അതിജീവന യാത്രയിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.