കോതമംഗലം: ജോലിയുടെ പിരിമുറുക്കത്തിൽ നിന്ന് എളുപ്പം മോചിതരാകാനുള്ള ലളിതവും പ്രായോഗികവുമായ മാർഗമാണ് ഒരു ചെടി നട്ടു നനക്കുന്നതെന്നും പുതുതലമുറ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം.
എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഫലവൃക്ഷ തൈകളുടെ പ്രദർശനവും വിപണനവും നടത്തുന്ന ഗ്രീൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സി.കെ.സത്യൻ അധ്യക്ഷത വഹിച്ചു.ജോർജ് അമ്പാട്ട്,ജോർജ് കുര്യയപ്പ്,പി.എ.പാദുഷ,സി.ജെ. എൽദോസ്,ജയിംസ് കോറമ്പേൽ, കെ.എം.പോൾ,പോൾ വി. പീറ്റർ,ഉഷ ബാലൻ എന്നിവർ പ്രസംഗിച്ചു. ബൈപാസ് റോഡിലെ എന്റെ നാട് ഗ്രൗണ്ടിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റ് നാളെ (ഞായറാഴ്ച) സമാപിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ഫെസ്റ്റ്. വിവിധയിനം മാവ്, പ്ലാവ്, പേര, റംബൂട്ടാൻ തുടങ്ങി നൂറോളം ഇനങ്ങളിൽ പെട്ട ഫലവൃക്ഷങ്ങളാണ് പ്രദർശനത്തിനുള്ളത്.
