കോതമംഗലം: നെല്ലിക്കുഴി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെചാലിനെയും, മറ്റു നേതാക്കളെയും മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ ബ്ലോക്ക് പ്രസിഡന്റ്മാരായ ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, മണ്ഡലം പ്രസിഡന്റ് നാസര്‍ വട്ടേക്കാടന്‍ എന്നിവരാണ് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച നേതാക്കളുമായി ഡിവൈഎസ്പി മുഹമ്മദ് റിയാസ് ചര്‍ച്ച നടത്തിയെങ്കിലും ഒത്ത് തീര്‍പ്പ് ആകാത്തതുമൂലം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകായിരുന്നു.
