കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വലിയ അളവില്‍ മാലിന്യം തോട്ടിലെത്തിയതായി പറയുന്നു.വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവുമുണ്ടായിരുന്നു.മീനുകള്‍ ചത്തുപൊങ്ങി.തോട്ടിലിറങ്ങിയവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള തോടാണിത്.ധാരാളംപേര്‍ കുളിക്കാനും അലക്കാനുമെല്ലാം തോടിനെ ആശ്രയിക്കുന്നുണ്ട്.തോട് മലിനമാകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയേതുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയിരുന്നു.വെള്ളത്തിന്റെ സാമ്പിള്‍ ലാബോറട്ടറി പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.മാലിന്യപ്രശ്‌നം ഉന്നയിച്ച് ഈ കമ്പനിക്കെതിരെ നാട്ടുകാര്‍ മുമ്പ് സമരം നടത്തിയിട്ടുണ്ട്.പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും വ്യാവസായവകുപ്പിന്റെ അനുമതി വാങ്ങിയാണ് കമ്പനിക്ക് പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞതെന്നാണ് അറിയുന്നത്.
