കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ് കോതമംഗലം എം. എ. കോളേജിന്റെ മുൻ സൂപ്പർ കായികതാരവും, ദേശീയ മെഡൽ ജേതാവുമായ തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)മരണപെട്ടത് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്. അത്‌ലറ്റിക്‌സിൽ നൂറു മീറ്ററായിരുന്നു ഓംകാർ നാഥിന്റെ ഇഷ്ട ഇനം. അതിവേഗതയിൽ ഓടി സ്‌റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാർ നാഥ് സർവ്വകലാശാല മത്സരങ്ങളിലും മികവ് കാട്ടിയിരുന്നു.നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.2021ലെ അന്തർ സർവ്വകലാശാ മീറ്റിൽ വേഗമേറിയ താരമായിരുന്നു പുനലൂർ ഓംകാരത്തിൽ രവീന്ദ്ര നാഥിന്റെയും മിനി ആർ.നാഥിന്റെയും മകനായ ഓംകാർ നാഥ്. കോതമംഗലം എം.എ കോളജിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നപ്പോഴാണ് വേഗമേറിയ താരമായത്. അതിന് മുമ്പ് രണ്ട് വർഷവും 200 മീറ്ററിലും ചാംപ്യനായിരുന്നു. സ്‌കൂൾ ഗെയിംസിലൂടെയാണ് ഓംകാർനാഥ് അത്‌ലറ്റിക്‌സിൽ എത്തുന്നത്. 58ാംമത് സംസ്ഥാനസ്‌കൂൾ കായികമേളയിലും 100 മീറ്ററിൽ ഓംകാർനാഥിനായിരുന്നു സ്വർണം.ഓംകാർനാഥ് തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവിൽ ദാറാണ്.
