കോതമംഗലം: അഖില ലോക പ്രാര്‍ഥന വാരത്തോടനുബന്ധിച്ച് കോതമംഗലം വൈഎംസിഎ സംഘടിപ്പിച്ച പ്രാര്‍ഥന വാരം മലങ്കര കത്തെലിക്കാ സഭ മെത്രാപ്പോലീത്ത ഡോ. യൂഹന്നാന്‍ മാര്‍ തിയോഡിയസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബാംഗ്‌ളൂര്‍ മിഷന്‍സെന്ററിലെ ഫാ. എം.യു. പൗലോസ്, ഡോ. ജേക്കബ്ബ് ഇട്ടൂപ്പ്, ബേബി എം വറുഗീസ്, ടി.ജെ. ജോര്‍ജ്, ഇ.എം. ജോണി,എം.യു. ബേബി, എം.എസ്. എല്‍ദോസ്, പി.എസ്. ജോര്‍ജ്, ലാല്‍ വറുഗീസ്, വര്‍ക്കി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രാര്‍ഥനാവാര സമാപനത്താൽ ശനിയാഴ്ച്ച ഡോ. എബ്രാഹം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.
