നേര്യമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നേര്യമംഗലം മണിമരുതുചാൽ കരിമ്പനയ്ക്കൽ വീട്ടിൽ ജെയ്സൻ മാത്യു (43) വിനെയാണ് ഊന്നുകൽ
പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് വൈകീട്ടാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഇൻസ്പെക്ടർ രതീഷ് ഗോപാലിൻറെ നേതൃത്വത്തിലാണ് അന്വേഷണം
നടത്തിയത്.
