കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി.
ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ പിൻഭാഗത്ത് മുറിവ് കാണുന്നുണ്ട്. ഈ കർഷകയുടെ തന്നെ നാലാമത്തെ പശുവാണ് ഇതോടെ ദുരൂഹ സാഹചര്യത്തിൽ ചാകുന്നത്.
മൃഗാശുപത്രിയിലും ,കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ക്ഷീരകർഷകരായ ഈ കുടുംബത്തിന് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്.
