Connect with us

Hi, what are you looking for?

NEWS

ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാസ്ഥാപനവും പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നിർവഹിച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭവനഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ലൈഫ്‌ മിഷൻ ഭവന പദ്ധതിയിലും “മനസ്സോടു ഇത്തിരി മണ്ണ്‌” എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നാട്ടുകാരനും പ്രവാസി വ്യവസായി സമീര്‍ പൂക്കുഴി ഗ്രാമപഞ്ചായത്തിനായി വാങ്ങി നല്‍കിയ 42-സെന്റ്‌ സ്ഥലത്ത്‌ 42 കുടുംബങ്ങള്‍ക്കായി പണി തീര്‍ക്കുന്ന രണ്ട്‌ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാസ്ഥാപനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച പ്രൗഡ ഗംഭീരമായ ചടങ്ങിൽ വ്യവസായ- നിയമ വകുപ്പ്‌ മന്ത്രി പി. രാജീവ്‌ നിര്‍വഹിച്ചു. രണ്ടു ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ ആദ്യ ബ്ലോക്ക്‌ മൂന്ന്‌ നിലകളായി 24 കുടുംബങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരും രണ്ടാം ബ്ലോക്കില്‍ 18 കുടുംബങ്ങള്‍ക്കായി സ്ഥലം സൗജന്യമായി നല്‍കിയ സമീര്‍ പൂക്കുഴിയാണ്‌ ഫ്ലാറ്റ്‌ നിര്‍മ്മിച്ചു നല്‍കുന്നത്‌. ഗ്രാമപഞ്ചായത്തിന്റെ ഇതുവരെ 545 വീടുകള്‍ ലൈഫ്‌ ഭവന പദ്ധതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതും 426 എണ്ണം പൂര്‍ത്തീകരിച്ച്‌ ഇതുവരെ താക്കോല്‍ കൈമാറിയിട്ടുള്ളതുമാണ്‌. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്‌ മിഷൻ പദ്ധതിയോട്‌ ചേര്‍ന്ന്‌ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മുഖേന 59 കുടുംബങ്ങള്‍ക്ക്‌ രണ്ടു ലക്ഷം രൂപ വീതം സ്ഥലം വാങ്ങുന്നതിന്‌ സൗ ജന്യമായി നല്‍കുകയും നിരവധി വീടുകൾ നിര്‍മ്മിച്ചു നല്‍കുകയും ശേഷിക്കുന്നവ ഉടന്‍ പൂര്‍ത്തീകരിച്ച്‌ താക്കോൽ കൈമാറുന്നതുമാണ്‌. നെല്ലിക്കുഴി സെന്‍ഹ അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മഹനീയമായ ചടങ്ങിൽ പ്രസിഡന്‍റ്‌ പി. എം. മജീദ്‌ സ്വാഗതം പറഞ്ഞു. സമീര്‍ പൂക്കുഴിയെ ഗ്രാമപഞ്ചായത്ത്‌ നല്‍കിയ സ്നേഹോപഹാരം ചടങ്ങില്‍ മന്ത്രി പി.രാജീവ്‌ കൈമാറി. ജില്ലാ കളക്ടര്‍ എന്‍. എസ്‌. കെ ഉമേഷ്‌, ലൈഫ്‌ മിഷൻ സി.ഇ.ഒ പി. ബി.നൂഹ്‌, തദ്ദേശസ്വയംഭരണ വകുപ്പ്‌ ജോയിന്‍ ഡയറക്ടര്‍ പി.എം ഷെഫീക്ക്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീര്‍, നഗരസഭ ചെയർമാർ കെ കെ ടോമി,

വൈസ്‌ പ്രസിഡന്‍റ്‌ ശോഭ വിനയന്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ റഷീദ സലീം,സ്ഥിരം സമിതി അധ്യക്ഷമാരായ എം. എം. അലി, മൃദുല ജനാര്‍ദ്ദനന്‍, എന്‍. ബി ജമാല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എം. എ മുഹമ്മദ്‌,അനു വിജയനാഥ്‌, എഫ്‌. ഐ. ടി ചെയര്‍മാന്‍ ആര്‍. അനിൽകുമാർ, എം.പി.ഐ ചെയര്‍മാന്‍ ഇ. കെ ശിവൻ, യുവജനക്ഷേമ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ എസ്‌. സതീഷ്‌, ലൈഫ്‌ മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ചീഫ്‌ എഞ്ചിനീയര്‍ അജയകുമാര്‍, സെക്രട്ടറി ഇൻ ചാര്‍ജ്ജ്‌ കെ. പി മനോജ്‌, കെ കെ നാസർ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി ഇനി മധുരഗ്രാമം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതിക്ക് തുടക്കമായി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി മധുരക്കിഴങ്ങിന്റെ പോഷകമൂല്യം പരിഗണിച്ചുകൊണ്ട് എല്ലാ വീടുകളിലും...

NEWS

കോതമംഗലം : തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വാരപ്പെട്ടി പിടവൂരിൽ വീട് തകർന്നു. പിടവൂർ മംഗലത്ത് ഷമീറിൻ്റെ വീടാണ് രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും മരങ്ങൾ വീണ് തകർന്നത്. ഷമീറും,...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കോതമംഗലം താലൂക്കില്‍ 10 വീടുകള്‍ ഭാഗികമായും നേര്യമംഗലത്ത് ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. നേര്യമംഗലത്ത് പുത്തന്‍പുരക്കല്‍ സന്തോഷിന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്.വീടിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു.ഓട്...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

CRIME

കോതമംഗലം : ഭർത്താവ് തൂങ്ങിമരിച്ചു, അതേ മുറിയിൽ ഭാര്യ കട്ടിലിൽ മരിച്ചനിലയിലും.ഊന്നുകൽ ചേറാടി കരയിൽ തിങ്കൾ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം . തറപ്പിൽ വീട്ടിൽ ബേബി ദേവസ്യ (63)യാണ് കിടപ്പ് മുറിയിൽ...

NEWS

  കോതമംഗലം:ബിജെപി കോതമംഗലം മണ്ഡലം നെല്ലിക്കുഴി പഞ്ചായത്ത് നിശാശിൽപ്പശാല തൃക്കാരിയൂർ സമൂമഠത്തിൽ ബി.ജെ.പി. ജില്ലാ പ്രഭാരി അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്, ജില്ല...

NEWS

  കീരമ്പാറ:കീരമ്പാറ പഞ്ചായത്ത്‌ പുന്നെക്കാട്സ ഹകരണ ബാങ്ക് ഓടിട്ടോറിയത്തിൽ ബിജെപി യുടെ പഞ്ചായത്ത്‌ തല വികസിത കേരളം ശില്പ ശാല നടന്നു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇ. റ്റി....

NEWS

കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിക്കാരെയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം കേന്ദ്ര ഗവൺമെൻറ് കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കൃഷിക്കാർ സ്വയം രക്ഷയ്ക്കായി ആയുധം എടുക്കേണ്ടി വന്നാൽ അവർക്കുള്ള പൂർണ സംരക്ഷണം കർഷകസംഘം...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

NEWS

കുട്ടമ്പുഴ: കഴിഞ്ഞ ദിവസം കനത്ത മഴയിൽ സത്രപ്പടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി 4 സെന്റിലെ മടത്തിപറമ്പിൽ തങ്കമണിയുടെ വീടിന്റെ മുറ്റത്തിന്റെ ഫ്രണ്ടാണ് പൂർണ്ണമായി തകർന്നത്.കഴിഞ്ഞ രാത്രിയിലാണ് സംഭവം. തങ്കമണിയും...

NEWS

കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...

error: Content is protected !!