കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിനി എക്‌സൈസ് പിടിയില്‍. വാടക്ക് താമസിച്ചു വരുന്ന കോതമംഗലം ഇരുമലപ്പടിയിലെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി കരിമിന്റെ ഭാര്യ ഹാഫിജ (46) അറസ്റ്റിലായത്. 1.5 ഗ്രാം ബ്രൗണ്‍ ഷുഗറും വില്പനക്കായി ഉപയോഗിച്ച ഒഴിഞ്ഞ ബോട്ടിലുകളും കണ്ടെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേത്യത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
