കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് എക്സ്പോ -23 എക്സിബിഷനു തുടക്കമായി. കേന്ദ്ര – സംസ്ഥാന – പൊതുമേഖല സ്ഥാപനങ്ങളുടെ പവലിയനുകൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സെന്റ് തോമസ് ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്. ആദരണീയനായ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. കോതമംഗലം എം.എൽ.എ ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, ഡി സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മത മൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ഷിബു തെക്കുംപുറം, മുനിസിപ്പൽ കൗൺസിലർ കെ.വി.തോമസ്, ഷെമീർ പനയ്ക്കൽ, കെ.സ്.യു സംസ്ഥാന പ്രസിഡന്റ് ബേസിൽ പാറേക്കുടി, ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻപേരിൽ എന്നിവർ പ്രസംഗിച്ചു. പവലിയനുകളിൽ തീർത്ഥാടകർക്ക് പ്രവേനം സൗജന്യമായിരിക്കും.
