കോതമംഗലം: പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തിവച്ചു.ജൂണ്‍ മാസം അടച്ച കനാല്‍ മഴ കുറഞ്ഞതിനേതുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് വീണ്ടും തുറന്നത്.മഴ ശക്തമായി ജലദൗര്‍ലഭ്യം പരിഹരിക്കപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ് കനാല്‍ വീണ്ടും അടച്ച് അറ്റകുറ്റപണി ആരംഭിക്കുന്നത്.നവബര്‍ പതിനഞ്ചോടെ കനാല്‍ വീണ്ടും തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.മഴ അറ്റകുറ്റപണികളെ പ്രതികൂലമായി ബാധിച്ചാല്‍ കനാല്‍ തുറക്കുന്നതും വൈകിയേക്കും.
കനാലുകള്‍ക്ക് വ്യാപകമായി അറ്റകുറ്റപണികള്‍ അനിവാര്യമാണ്.ഈ വര്‍ഷം എട്ടുകോടി രൂപയാണ് അറ്റകുറ്റപണികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.ഒക്ടോബര്‍ ഒന്നുമുതല്‍ അറ്റകുറ്റപണി ആരംഭിക്കാനാണ് തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപണിക്കാണ് ഈ തുക ചെലവഴിക്കുന്നത്.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ കനാലുകളുടെ അറ്റകുറ്റപണികളുടെ കാര്യത്തില്‍ അഴിമതി വ്യാപകമാണെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്.പേരിനുമാത്രം പണികള്‍ നടത്തി ഫണ്ട് എഴുതിയെടുക്കുന്നുവെന്നാണ് ആരോപണമുള്ളത്.ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണവും വിലയിരുത്തലും വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത
