കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് സമൃദ്ധി പച്ചക്കറി തൈ ബ്ലോക്ക് തല വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പച്ചക്കറി തൈകൾ,ഫല വൃക്ഷ തൈകള്‍,കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ധന സഹായം,കുറ്റികുരുമുളക്, ആദിവാസി മേഖലയിലെ നെല്‍കൃഷി, തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്.അതിന്റെ ഭാഗമായി ഒരു ലക്ഷത്തി ഇരുപതിനായിരം ഉത്പാദന ശേഷി കൂടിയ പച്ചക്കറി തൈകളാണ് 10 പഞ്ചായത്തിലെയും കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍,അംഗങ്ങളായ ഡയാന നോബി നിസ മോള്‍ ഇസ്മായില്‍, എ ഡി എ ഇന്‍ ചാര്‍ജ് അമ്പിളി സദാനന്ദന്‍, സിഡിപിഒ പി.വി. ഷീല , കൃഷ് ഓഫീസര്‍മാരായ ബോസ് മത്തായി, ജിജി ജോബ്, കെ.എസ്. സണ്ണി, കെ.എ. സജി , സി.എ. ഷൈല, ബിനി മക്കാര്‍ എന്നിവർ പ്രസംഗിച്ചു.
